പെരളശ്ശേരിയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച, 25 പവന്‍ സ്വര്‍ണ്ണവും പണവും നഷ്ടമായി


കണ്ണൂര്‍ പെരളശ്ശേരിയില്‍ വന്‍ കവര്‍ച്ച. പള്ളിയത്ത് ഒരു വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. പള്ളിയത്തെ അബ്ദുള്‍ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും നാല്  ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. സമീപത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. ചക്കരക്കല്‍ സി ഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. നിലവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 


Post a Comment

Previous Post Next Post