ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഇത്തവണയും ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ് സൗകര്യവും ഭക്തര്‍ക്കായി ഉണ്ടായിരിക്കും. മേയ് 19ന് രാത്രി 10ന് നട അടയ്ക്കും.
Post a Comment