പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതി പ്രകാരം നൽകും. ഉജ്ജ്വല പദ്ധതിക്ക് കീഴിലെ 9 കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നൽകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അതേസമയം, കേന്ദ്ര എക്സൈസ് തിരുവ കുറച്ചതോടെയാണ് ഇന്ധന വിലയും കുറയും. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തിരുവ കുറച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും.
Post a Comment