ആശങ്ക പരത്തി മങ്കിപോക്സ് ബാധ വ്യാപകമാകുന്നു; 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു, ഇന്ത്യയിലും നിരീക്ഷണം

 


ഡല്‍ഹി: ആശങ്ക പരത്തി മങ്കിപോക്സ് ബാധ വ്യാപകമാകുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മങ്കിപോക്സ് ഇപ്പോള്‍ 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.


ആദ്യം യുകെയിലാണ് ഒരിടവേളയ്ക്ക് ശേഷം മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുകെയില്‍ തന്നെ 15 ദിവസങ്ങള്‍ക്കുള്ളില്‍ പത്തോളം കേസുകള്‍ വന്നതോടെയാണ് ആശങ്ക തുടങ്ങിയത്.


പിന്നാലെ യുഎസിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതിന് ശേഷം ഇപ്പോഴിതാ 11 രാജ്യങ്ങളിലായി 80 ഓളം മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ചുകഴിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതോടെ ഇന്ത്യയിലും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്ബിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം.


കാര്യമായി, പുറംരാജ്യങ്ങളില്‍ യാത്ര ചെയ്ത് എത്തുന്നവരെയാണ് നിരീക്ഷണത്തിന് വിധേയമാക്കുക. യുകെയില്‍ സ്ഥിരീകരിച്ച ആദ്യ മങ്കിപോക്സ് കേസ് നൈജീരിയയില്‍ പോയി തിരിച്ചെത്തിയ ആളിലായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ് നേരത്തെ മങ്കിപോക്സ് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും.

ആദ്യമേ സൂചിപ്പിച്ചത് പോലെ ചിക്കന്‍പോക്സുമായി സാമ്യതയുള്ള രോഗമാണിത്. വൈറസ് ബാധയേറ്റ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണാം. പനി, ആദ്യം മുഖത്ത് ചെറിയ കുമിളകള്‍, പിന്നീട് ജനനേന്ദ്രിയം അടക്കം ശരീരമാസകലം കുമിളകള്‍, ക്ഷീണം, വേദന, ചൊറിച്ചില്‍, തലവേദന എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധയേറ്റാല്‍ രണ്ട് മുതല്‍ നാലാഴ്ച വരെയാണ് ഭേദമാകാന്‍ എടുക്കുന്ന സമയം. ഇതിന് പ്രത്യേകമായ ചികിത്സയുമില്ല.

Post a Comment

Previous Post Next Post