കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച ഇന്ധന നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇന്ധനത്തിന്റെ നികുതി കുറയ്ക്കാൻ തീരുമാനിച്ചത്.കേന്ദ്രം എക്സൈസ് തിരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോൾ വില 10.45 രൂപയും ഡീസലിന് 7.37 രൂപ വരെയും കുറയും. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ വില:
▶ തിരുവനന്തപുരം: പെട്രോൾ-106.74, ഡീസൽ-96.58
▶ കൊച്ചി: പെട്രോൾ-104.62, ഡീസൽ-92.63
▶ കോഴിക്കോട്: പെട്രോൾ-104.92, ഡീസൽ-94.89
Post a Comment