തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ മേയ് അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കായി പരീക്ഷാ മാന്വലും സ്‌കൂള്‍ പ്രവൃത്തികള്‍ക്കായി സ്‌കൂള്‍ മാന്വലും തയ്യാറാക്കും. സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉച്ചഭക്ഷണം നല്‍കും. 12,306 സ്‌കൂളുകളിലാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും നല്‍കും. കുട്ടികള്‍ക്ക് വിപുലമായ പോഷകാഹാരം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ സ്‌കൂളിലും പച്ചക്കറി കൃഷി നടത്തും. ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും.
സ്‌കൂളുകളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കും. സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്‌കൂളുകള്‍ക്ക് മിക്‌സഡ് സ്‌കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പിടിഎ, സ്‌കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടു കൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
Post a Comment