മൂവാറ്റുപുഴ: മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്‍റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. ഇന്നു പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയിൽ വച്ചതിനു ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിർമല ഹോസ്പിറ്റലിൽ എത്തിക്കും.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗൺ പള്ളിയിൽ തിങ്കളാഴ്ച 11ന് പൊതുദർശനം. തുടർന്ന് രണ്ടിന് സംസ്കാരം. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്‍റെ ഗാനത്തോടെയായിരുന്നു ട്രൂപ്പിന്‍റെ ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളിൽ അദ്ദേഹം ഗാനം ആലപിച്ചു ശ്രദ്ധേയനായിട്ടുണ്ട്.
Post a Comment