സ്പീ​ക്ക​റു​ടെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വാ​ട്സ്ആ​പ്പ്; പ​രാ​തി ന​ൽ​കി രാ​ജേ​ഷ്


കോ​ഴി​ക്കോ​ട്: ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷി​ന്‍റെ പ​രാ​തി. ഔ​ദ്യോ​ഗി​ക ഫേ​യ്‌​സ്ബു​ക്ക് പേ​ജി​ലെ കു​റി​പ്പി​ലൂ​ടെ സ്പീ​ക്ക​ര്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

7240676974 എ​ന്ന ന​മ്പ​റി​ലാ​ണ് ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

എം.​ബി രാ​ജേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:-

അ​ടി​യ​ന്ത​ര ശ്ര​ദ്ധ​ക്ക്
----------------------
എ​ന്‍റെ പേ​രും DP യാ​യി എ​ന്‍റെ ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് 7240676974 എ​ന്ന ന​മ്പ​റി​ല്‍ ഒ​ര വ്യാ​ജ വാ​ട്സാ​പ്പ് അ​ക്കൗ​ണ്ട് നി​ര്‍​മ്മി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ഡി ​ജി പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. മേ​ല്‍​പ​റ​ഞ്ഞ ന​മ്പ​റി​ല്‍ നി​ന്നും This is my new number. Please save it എ​ന്ന സ​ന്ദേ​ശ​മാ​ണ് ആ​ദ്യം അ​യ​ക്കു​ന്ന​ത്. പി​ന്നീ​ട് സ​ഹാ​യാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യാ​ണ് രീ​തി.

മു​ന്‍​മ​ന്ത്രി ശ്രീ. ​കെ.​പി മോ​ഹ​ന​ന്‍ എ​ന്‍റെ പേ​രി​ല്‍ സ​ഹാ​യം തേ​ടി​യു​ള്ള സ​ന്ദേ​ശം ല​ഭി​ച്ച കാ​ര്യം അ​റി​യി​ക്കു​ക​യു​ണ്ടാ​യി. മ​റ്റു പ​ല​ര്‍​ക്കും ഇ​ങ്ങ​നെ അ​യ​ച്ചി​രി​ക്കാം. സാ​മ്പ​ത്തി​ക​മാ​യും മ​റ്റ് പ​ല​ത​ര​ത്തി​ലും ഈ ​വ്യാ​ജ അ​ക്കൗ​ണ്ട് ദു​രു​പ​യോ​ഗി​ക്കാ​നി​ട​യു​ണ്ട്. മേ​ല്‍​പ്പ​റ​ഞ്ഞ ന​മ്പ​റോ വാ​ട്സാ​പ്പ് അ​ക്കൗ​ണ്ടോ എ​നി​ക്കി​ല്ലെ​ന്നും ത​ട്ടി​പ്പി​നും ദു​രു​പ​യോ​ഗ​ത്തി​നു​മെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു.

Post a Comment

Previous Post Next Post