ജിസാന്‍: നമസ്കാര ശേഷം റോഡ് മുറിച്ച് കടക്കവേ പിക്ക് അപ്പ് വാന്‍ ഇടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം.
കാപ്പാട് സ്വദേശി കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ അബ്ദുല്‍ റഷീദ് (47) ആണ് മരിച്ചത്. തറാവീഹ് നമസ്കാര ശേഷം റോഡ് മുറിച്ചു കടക്കുമ്ബോള്‍ വാന്‍ വന്നിടിക്കുകയായിരുന്നു. ജിസാനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ദര്‍ബില്‍ വെച്ചായിരുന്നു അപകടം.
കുടുംബം ശനിയാഴ്ച സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായിരിക്കെയാണ് അബ്ദുല്‍ റഷീദിന്റെ അപ്രതീക്ഷിത മരണം. 17 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ജിസാനില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: നബീസ, ഭാര്യ: സാജിറ, മക്കള്‍: അതിന്‍, ആയിന്‍ അനബിയ, ഹാമി ആലിയ. ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
Post a Comment