പ്ലസ് വണ്‍ പരീക്ഷകൾ മാറ്റിവെച്ചു


സംസ്ഥാനത്ത് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷകൾ മാറ്റിവെച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ നടത്തും. 2.84 ലക്ഷം പാഠപുസ്തകങ്ങള്‍ ജില്ലാ ഹബ്ബുകളില്‍ എത്തിച്ചതായും 9.88 ലക്ഷം വിദ്യാർത്ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post