കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഇതുവരെയും കണ്ടെത്താനായില്ല. ഏപ്രില്‍ 12നാണ് നാലര പവന്റെ താലിയോട് കൂടിയ മാല വീണുകിട്ടിയത്.
പെരുമ്ബയിലെ കെഎസ്‌ആര്‍ടിസിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയ്ക്ക് മുന്നില്‍ നിന്നാണ് മാല കിട്ടിയത്. മാലയുടെ ഉടമയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സ്റ്റേഷനറി കടയില്‍ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബം യമഹ സ്കൂട്ടിയില്‍ കയറുന്നതിനിടയില്‍ വീണുപോയതാണെന്ന് വ്യക്തമായി.
ഇതോടെ സോഷ്യല്‍ മീഡിയയിലെല്ലാം മാല ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ജനങ്ങളിലെത്തിച്ചെങ്കിലും അപ്പോഴും ഉടമയെത്തില്ല. ഇതോടെ മാല ലഭിച്ചവര്‍ ഇത് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഏപ്രില്‍ 20 വരെ കാത്തതിന് ശേഷമാണ് മാല സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഇനി മാല ലഭിക്കാന്‍ പയ്യന്നൂര്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Post a Comment