റെയിൽപ്പാളത്തിൽനിന്ന് സെൽഫിയെടുത്താൽ പിഴ 2000

റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്തുനിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
വാതിൽപ്പടിയിൽ യാത്ര ചെയ്താൽ 500 രൂപയും പിഴ ഈടാക്കും. കഴിഞ്ഞയാഴ്ച പാളത്തിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്നു കോളേജ് വിദ്യാർഥികൾ ചെങ്കൽപ്പെട്ടിനു സമീപം മരിച്ചിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ പാളം മുറിച്ചുകടന്ന 1411 പേർക്കെതിരേ ആർ.പി.എഫ്. കേസെടുത്തിരുന്നു. വാതിൽപ്പടിയിൽ നിന്ന്‌ യാത്രചെയ്ത 767 പേർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു.
ഒരുവർഷത്തിനിടയിൽ സബർബൻ തീവണ്ടിയിൽനിന്ന്‌ വീണ് 150-ലധികം പേർ മരിച്ചു. എല്ലാവരും വാതിൽപ്പടിയിൽ നിന്നു യാത്രചെയ്തവരായിരുന്നു

22/04/2022

Post a Comment

Previous Post Next Post