വീണ്ടും ട്വിസ്റ്റ്, ദിലീപിന് കുരുക്ക് മുറുകുന്നു!


ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ മുംബൈയിലെ ലാബ് ഉടമ യോഗേന്ദ്ര യാദവിന്റെ മൊഴിയെടുത്തു. നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തെന്നും ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ഉടമ ക്രൈംബാഞ്ചിന് മൊഴി നൽകി. ഫോണിലെ നഷ്ടപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്നും ക്രൈംബ്രാഞ്ച് സൂചന നൽകി. ദിലീപിന്റെ അഭിഭാഷകർക്ക് ലാബ് പരിചയപ്പെടുത്തിയ ആളെയും ചോദ്യം ചെയ്യും.

Post a Comment

Previous Post Next Post