കുറ്റിക്കോലിൽ വച്ച് കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്: ഒരാളുടെ നില അതീവ ഗുരുതരം


ഇന്ന് പുലർച്ചെ 12 30ന് ദേശീയപാതയിൽ കുറ്റിക്കോലിൽ വെച്ചുണ്ടായ കാറപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് നീലേശ്വരം എഴുത്തിലെ കെ അനീഷ് (36) മൂലപ്പള്ളിയിലെ രതീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ രതീഷിന്റെ നില അതീവഗുരുതരമാണ് വെന്റിലേറ്ററിൽ. പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ഭാഗത്തുനിന്നും വന്ന കാറില്‍ തളിപ്പറമ്പ് ഭാഗത്തുനിന്നും പോകുകയായിരുന്ന കണ്ടെയിനര്‍ ലോറി ഇടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോകുകയും ചെയ്തു. തളിപ്പറമ്പ് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ജീവനക്കാരാണ് അപകടംകണ്ട് പോലീസിലറിയിക്കുകയും പരിക്കേറ്റവരെ രക്ഷിച്ച് മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തത്.

അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. പെട്രോള്‍ടാങ്ക് ഉള്‍പ്പെടെ ചിതറിത്തെറിച്ച നിലയിലാണുള്ളത്. അപകടത്തില്‍ കാറിന് തീപിടിക്കാതിരുന്നത് ഭാഗ്യമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Post a Comment

Previous Post Next Post