ആലക്കോട് കാർ പോസ്റ്റിൽ ഇടിച്ച് അപകടം

ആലക്കോട് : ആലക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ ആറുമണിയോടെ കൂടിയായിരുന്നു അപകടം. ചെറുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശം തകർന്നു. കണ്ണൂർ എയർപോർട്ടിൽ ബന്ധുവിനെ കൊണ്ടുവിട്ടു തിരികെ പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല

Post a Comment

Previous Post Next Post