കോവിഡ്: ജാഗ്രത തുടരാൻ സംസ്ഥാനങ്ങളോട് കേന്ദ്രം


ചൈനയുൾപ്പെടെ ചില രാജ്യങ്ങളിൽ കോവിഡ്ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ അതിജാഗ്രത തുടരാൻ സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം.
ചൈന, ദക്ഷിണകൊറിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. ചൈനയിൽ ചൊവ്വാഴ്ച പ്രതിദിനരോഗികൾ 5000 കടന്നു. ബുധനാഴ്ച 3290 പേർകൂടി രോഗബാധിതരായി. ഒമിക്രോണിന്റെ ഉപവകഭേദമാണ് മുഖ്യമായി പടരുന്നത്

Post a Comment

Previous Post Next Post