സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും


തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാര്‍ച്ച്‌ 21ഓടെ ശക്തി പ്രാപിച്ച്‌ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ചുഴലിക്കാറ്റ് മാര്‍ച്ച്‌ 22 ഓടെ ബംഗ്ലാദേശ് - മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post