തിരുവനന്തപുരം: പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ. ലിറ്ററിന് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ചിഞ്ചുറാണിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.
45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Post a Comment