തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ബുധനാഴ്ച ഗ്രാമിന് 130 രൂപ വര്‍ധിച്ച് 5070 രൂപയായി.
പവന് 1040 രൂപ വര്‍ധിച്ച് 40560 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഒറ്റത്തവണയായി കൂടുന്ന റെകാര്‍ഡ് വര്‍ധനവ് ആണിത്. ഇതിനുമുമ്ബ് മുമ്ബ് ഒരു ദിവസം രണ്ട് തവണയായി 130 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണവില ചൊവ്വാഴ്ച ഔണ്‍സിന് 2069 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മുന്‍നിര സ്വര്‍ണ കയറ്റുമതി രാഷ്ട്രമായ റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതാണ് ഇത്തരത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുന്ന നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
Post a Comment