കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; വൻ നാശനഷ്ടം
ധർമശാല: കണ്ണൂരിലെ ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കൂഴിച്ചാലിലെ അഫ്ര പ്ലൈവുഡ് കമ്പനിയാണ് ശനിയാഴ്ച പുലർച്ചെ കത്തി നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ആളപായമില്ല.
തീ പടർന്നതിനാൽ അഗ്നിശമന വിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. കണ്ണൂർ, തളിപ്പറമ്പ്, പെരിങ്ങോം, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.
Post a Comment