ആക്രമണം 10ാം ദിവസത്തിൽ; സംഘർഷത്തിന് അയവില്ല


റഷ്യയുടെ ഉക്രൈൻ അധിനിവേശം പത്താം ദിവസത്തിൽ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും അതിരൂക്ഷമായ ഷെല്ലാക്രമണം തുടരുകയാണ്.  മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കീവിലും ഖാര്‍കിവ്, ചെര്‍ണീവിലും ആക്രമണം തുടരുന്നു. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശക്തമായ പ്രതിരോധമാണ് ഉക്രൈൻ സൈന്യവും നടത്തുന്നത്.

Post a Comment

Previous Post Next Post