ബംഗളൂരു: ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നു വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുള്ള ഹൈകോടതി വിധിക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.
ബുധനാഴ്ച രാവിലെ സമുദായ നേതാക്കളുമായുള്ള യോഗത്തിനുശേഷം കര്‍ണാടക അമീറെ ശരീഅത്ത് മൗലാന സഗീര്‍ അഹ്മദ് ഖാന് റഷാദിയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ രാത്രിവരെ ഒരു ദിവസം മുഴുവനായും സമാധാനപരമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
ഹൈകോടതി വിധിയില്‍ അതിയായ ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബന്ദില്‍ എല്ലാ മുസ്ലിംകളും പങ്കെടുക്കണമെന്നും നീതി ആഗ്രഹിക്കുന്ന മറ്റെല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസം തുടരുന്നതിനൊപ്പം തന്നെ വിദ്യാഭ്യാസവും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കണമെന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിവിധ സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദും ബന്ദിന് പിന്തുണ അറിയിച്ചു.
Post a Comment