പൈതൽമല പക്ഷിസമൃദ്ധം 62 ഇനം പക്ഷികളെ കണ്ടെത്തി


കാപ്പിമല: പൈതൽമലയും പക്ഷിസമൃദ്ധമെന്ന് പഠന വിവരം. കഴിഞ്ഞദിവസം വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മാർക്കിന്റെ സഹകരണത്തോടെ നടത്തിയ പക്ഷി സർവേയുടെതാണ്‌ ഈ കണ്ടെത്തൽ. ആദ്യമായാണ് പൈതൽമലയിൽ ശാസ്ത്രീയമായ പക്ഷി സർവേ നടത്തിയത്.

62 ഇനം പക്ഷികളെയാണ് സർവേയിൽ കണ്ടെത്തിയത്. ഇതിൽ എട്ടെണ്ണം പശ്ചിമഘട്ടത്തിൽ മാത്രമുള്ളതും വംശനാശ ഭീഷണിയുള്ളവയുമാണ്. നീലഗിരി വുഡ് പീജിയൻ എന്ന മരപ്രാവിനെ ആദ്യമായാണ് പൈതൽമലപ്രദേശത്ത് കണ്ടതായി രേഖപ്പെടുത്തുന്നത്. 
രണ്ട് സംഘങ്ങളായാണ് പഠനം നടത്തിയത്. 28 പേർ പങ്കെടുത്തു. സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ജി.പ്രദീപ്, മാർക്ക് (മലബാർ അവേർനസ് സെന്റർ ഫോർ റസ്ക്യൂ ആൻഡ് വൈൽഡ് ലൈഫ്) പ്രസിഡന്റ് ഡോ. റോഷ് നാഥ് രമേഷ്, പക്ഷിനിരീക്ഷകരായ ശശിധരൻ മനേക്കര, ശ്രീകാന്ത് സി. നിഷാദ്, ഈശൽ, അഫ്സർ നായ്ക്കൻ എന്നിവർ നേതൃത്വം നൽകി. വയനാട് വെറ്ററിനറി സർവകലാശാലയിലെ വന്യജീവി പഠന വിഭാഗം, സർ സയ്യിദ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും വനം വകുപ്പ് ജീവനക്കാരും സർവേയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post