കർഷകർക്കെതിരേയുള്ള ജപ്തിനടപടികൾ നിർത്തിവെക്കണം -സജീവ് ജോസഫ്


ഇരിക്കൂർ : കർഷകരും ചെറുകിട കച്ചവടക്കാരും വിദ്യാർഥികളും നേരിടുന്ന ജപ്തിനടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ബജറ്റിന്റെ പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് സജീവ് ജോസഫ്‌ എം.എൽ.എ. ആവശ്യപ്പെട്ടു.
കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ആശ്വാസനടപടികൾ പ്രഖ്യാപിക്കണമെന്നും കാർഷിക കടാശ്വാസ കമ്മിഷനിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ഇരിക്കൂറിലെ നിരവധി റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിന് വിശദമായ ബജറ്റ് നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ആവശ്യമായ പരിഗണന നൽകാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി. കൂടുതൽ തുക വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ. ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post