പെരുമാറ്റം നന്നല്ലേല്‍ പണിപോകും ; ഉദ്യോഗസ്ഥര്‍ക്ക്‌ ഗ്രേഡിന്‌ പകരം മാര്‍ക്ക്‌


തിരുവനന്തപുരം
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ജനങ്ങളോടുള്ള പെരുമാറ്റരീതിയും പരിഗണിക്കും.

ഭരണപരിഷ്കാര കമീഷന്റെ നാലാം റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സര്‍വീസ് ചട്ട പരിഷ്കരണ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജോലിസമയത്ത് പതിവായി സീറ്റില്‍ ഇല്ലാതിരിക്കുന്നതും ഫയല്‍ അകാരണമായി താമസിപ്പിക്കുന്നതും സ്ഥാനക്കയറ്റത്തിന് കുരുക്കാകും. പരാതി പരിശോധിച്ച്‌ മേലുദ്യോഗസ്ഥരാണ് മാര്‍ക്ക് നല്‍കുന്നത്.
നിലവിലുള്ള എ, ബി, സി, ഡി ഗ്രേഡിങ് സമ്ബ്രദായത്തിനു പകരം ഒന്നുമുതല്‍ പത്തുവരെ സംഖ്യാക്രമത്തിലാണ് മാര്‍ക്ക് നല്‍കുക. അഞ്ചില്‍ കുറവുള്ളവര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കും. ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയാണ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയക്രമം.
മേലുദ്യോഗസ്ഥരാണ് ഇത് പരിശോധിക്കുക. മൂന്നുവര്‍ഷത്തെ പ്രകടനം വിലയിരുത്തും. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Post a Comment

Previous Post Next Post