രാമല്ല: പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പാലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുകുൾ ആര്യയുടെ വിയോഗത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അതീവ ദുഖം രേഖപ്പെടുത്തി.
Post a Comment