കണ്ണൂര്‍: സഹോദങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ പഴയങ്ങാടിയില്‍ യുവാവ് കൊല്ലപ്പെട്ടു.
വേങ്ങര സ്വദേശി പുതിയപുരയില്‍ വിപിന്‍ ( 32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സഹോദരന്റെ മര്‍ദനമേറ്റ വിപിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വീട്ടില്‍ ചേട്ടനും അനിയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിപിനെ പരിയാരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിന് ശേഷം വൈകാതെ തന്നെ വിപിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment