കണ്ണൂർ: കെഎസ്ഇബിയുടെ 500 മെഗാവാട്ട് പുരപ്പുറ സോളാര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗര സ്കീമിലേക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതിനായുള്ള സ്പോട്ട് രജിസ്ട്രേഷന് ക്യാമ്പുകള്‍ 3,4,5 തീയതികളില്‍ നടക്കും. ഓരോ സബ് ഡിവിഷന് പരിധിയിലും ഒരു കേന്ദ്രമെങ്കിലും സജ്ജീകരിച്ചാണ് ക്യാമ്പ് നടക്കുക. കെഎസ്ഇബിയുടെ സബ്സിഡി സ്കീമുകളെ പറ്റി വിശദീകരിക്കാന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ കേമ്പില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും.
ഉപഭോക്താക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വീടുകളില്‍ സാധ്യതാ പരിശോധന നടത്തി സോളാര്‍ പാനലുകളുടെ ശേഷിയും വിലയും അറിയിക്കും.
ക്യാമ്പുകളുടെ സ്ഥലവും തീയതിയും അതാത് സെക്ഷന്‍ ഓഫീസുകളില്‍ ഫോണ്‍ വഴി അറിയാവുന്നതാണ്.
Post a Comment