വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയും ജാഗ്രതയിൽ

ലോകത്തിന്റെ വിവിധ ഭാ ഗങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. ഏഷ്യയിൽ ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യം ജാ ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിൽ നിന്ന് ഇന്ത്യ കരകയറിത്തുടങ്ങിയിട്ട് വളരെ ചുരുക്കം നാളുകളെ ആകുന്നുള്ളു.

 ചൈനയിൽ വളരെ പതുക്കെയാണ് പുതിയ തരം ഗം പടരുന്നത്. എന്നിരുന്നാലും ചൈനയിലെ നിരവധി സ്ഥലങ്ങളിൽ പുതിയതായി കോവിഡ് റിപ്പോർച്ച് ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയിൽ ഇത് വളരെ വേ ഗതയിലാണ് പടരുന്നത്. കഴിഞ്ഞ ദിവസം മാത്രം 621,328 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡിന്റെ പുതിയ വകഭേദം ബിഎ.2 യൂറോപ്പിന്റെ ചിലയിടങ്ങളിൽ രൂപം കൊണ്ടിട്ടുണ്ട്. പ്രധാനമായും ജർമ്മനിയിലും ഓസ്ട്രിയയിലും ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തേക്കാൾ വേഗത്തിലാണ് ഇത് പകർന്ന് പിടിക്കുന്നത്. യൂറോപ്പിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും സജീവമാക്കണമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. ഇല്ലെങ്കിൽ വീണ്ടും നിരവധി മരണങ്ങൾ ഇതുമൂലം സംഭവിക്കാമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.


Post a Comment

Previous Post Next Post