ആലക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന കരുവഞ്ചാൽ സെന്റ് ജോസഫ്‌സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാളെ നാടിന് സമർപ്പിക്കും.
1964 ൽ സ്ഥാപിച്ച ആശുപത്രി നവീകരിച്ചാണ് മൾട്ടി സ്‌പെഷ്യാലിറ്റിയിലേക്ക് ഉയർത്തിയിരിക്കുന്നത്.
ആശുപത്രി പ്രവർത്തന ക്ഷമമാകുന്നതോടെ മലയോരത്ത് നിന്നുള്ളവർക്ക് ഏറെ ഗുണകരമാകും.
മിതമായ നിരക്കിൽ വിദഗ്ദ ചികിത്സ ലഭിക്കുമെന്നതും ആശുപത്രിയെ വ്യത്യസ്തമാക്കുന്നു. നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് സംവിധാനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
നാളെ വൈകുന്നേരം 5 മണിക്ക് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം അദ്ധ്യക്ഷത വഹിക്കും.
ഡയാലിസിസ് സെന്റർ കെ.സുധാകരൻ എം.പിയും റേഡിയോളജി സെന്റർ അഡ്വ.സജീവ് ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ആശുപത്രി ഡയറക്ടർ ഫാ.തോമസ് വടക്കേമുറിയിൽ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാമുദായിക നേതാക്കൾ സംബന്ധിക്കും.
Post a Comment