ദില്ലി: ഇന്റര്‍നെറ്റ് ബ്രൗസ് (internet browsing) ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് (Mozilla Firefox) ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ അപ്ഡേറ്റില്‍, മോസില്ല ഉല്‍പ്പന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വെളിപ്പെടുത്തി. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാനും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മോസില്ല ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ്
ഏറ്റവും പുതിയ ഫയര്‍ഫോക്സ് 98 അപ്ഡേറ്റിന് മുമ്ബുള്ള എല്ലാ മോസില്ല ഫയര്‍ഫോക്സ് പതിപ്പുകളും ഈ സുരക്ഷാ തകരാറുകളാല്‍ ബാധിക്കപ്പെട്ടതായി സുരക്ഷാ ഏജന്‍സി വെളിപ്പെടുത്തി. കൂടാതെ, 91.7-ന് മുമ്ബുള്ള മോസില്ല ഫയര്‍ഫോക്സ് ESR പതിപ്പുകളും 91.7-ന് മുമ്ബുള്ള മോസില്ല ഫയര്‍ഫോക്‌സ് തണ്ടര്‍ബേര്‍ഡ് പതിപ്പുകളും സമാനമായ സുരക്ഷാ തകരാറുകള്‍ അഭിമുഖീകരിക്കുന്നു.
Post a Comment