അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നഴ്സ് ജീവനൊടുക്കിയ നിലയില്‍; മരണമടഞ്ഞത് 23 കാരി

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍ നഴ്‌സ് തൂങ്ങി മരിച്ച നിലയില്‍.

പയ്യന്നൂര്‍ പാടിയോട്ടുചാല്‍ ചന്ദ്ര വയലിലെ രാഖിയെ (23)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിനകത്തുള്ള ദന്തല്‍ കോളേജിന് സമീപത്തെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ച് മണിക്ക് രാത്രി ഡ്യൂട്ടിയില്‍ കയറേണ്ട രാഖിയെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്ന സഹനഴ്സുമാര്‍ നോക്കിയപ്പോഴാണ് റൂമിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.
പത്ത് ദിവസം മുന്‍പാണ് രാഖി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചത്. ചക്കരക്കല്‍ എസ് ഐ മാരായ എം.ഗംഗാധരന്‍, ബിനിഷ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ പ്രാഥമിക അന്വേഷണം നടത്തി. ബെന്നി- മിനി ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: അനഘ, റോജ (വിദ്യാര്‍ത്ഥിനി)

Post a Comment

Previous Post Next Post