പ്ലാച്ചിക്കര മുതൽ ഭീമനടി വരെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

വെള്ളരിക്കുണ്ട് : ചെറുപുഴ  - വെള്ളരിക്കുണ്ട് റോഡിൽ ഭീമനടിയിൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് തിങ്കളാഴ്ച മുതൽ 20 വരെ പ്ലാച്ചിക്കര മുതൽ ഭീമനടി വരെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

ഭീമനടിയിൽ നിന്ന് വെള്ളരിക്കുണ്ടിലേക്ക് പോകേണ്ടതും തിരിച്ചുവരേണ്ടതുമായ വാഹനങ്ങൾ മാങ്ങോട് - നരമ്പച്ചേരി പഞ്ചായത്ത് റോഡ് ഉപയോഗിക്കണമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Post a Comment

Previous Post Next Post