രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നു. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിക്കുമെന്നാണ് സൂചന. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളർ ആണ്. രാജ്യത്ത് ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധന വില വീണ്ടും എണ്ണ കമ്പനികൾ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Post a Comment