ISL ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സിയെ നേരിടും. സെമി ഫൈനലിന്റെ രണ്ട് പാദങ്ങളിലായി എടികെ മോഹൻ ബഗാനെ 3-2ന് ഹൈദരാബാദ് തോൽപിച്ചു. ഇന്ന് നടന്ന സെമിയുടെ രണ്ടാം പാദത്തിൽ ഒരു ഗോളിന് എടികെ ജയിച്ചെങ്കിലും ആദ്യ പാദ മത്സരത്തിന്റെ ജയത്തിൽ ഹൈദരാബാദ് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. മാർച്ച് 20ന് ഗോവയിലെ ഫറ്റോർഡയിലാണ് ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് ഫൈനൽ പോരാട്ടം.
Post a Comment