ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ. റഷ്യയുമായി ഐഒസി ധാരണയായതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇത് കമ്പനികൾ തമ്മിലുള്ള ഇടപാടാണെന്നാണ് വിവരം. റഷ്യന്‍ കമ്പനിയില്‍ നിന്ന് ഐഒസി ക്രൂഡ് ഓയില്‍ വാങ്ങും.
യുക്രെയ്ൻ സംഘർഷത്തിന്റെ ഭാഗമായി പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റഷ്യൻ എണ്ണക്കമ്പനികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് നിയന്ത്രണമില്ല. ഇന്ത്യയ്ക്ക് വിലക്കുറവിൽ എണ്ണ നൽകാമെന്ന് കഴിഞ്ഞ ദിവസം റഷ്യ അറിയിച്ചിരുന്നു. ഉപരോധം ശക്തമായതോടെയാണ് വിലകുറച്ച് ക്രൂഡ് ഓയില്‍ നല്കാന് റഷ്യ തീരുമാനിച്ചത്.
ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ യാതോരു തടസവുമില്ല. അമേരിക്കയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളും ഇതിനെ ബാധിക്കുകയുമില്ല. ഇന്ത്യ നടത്തുന്ന ക്രൂഡ് ഓയില്‍ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post a Comment