ചെറുപുഴ : ഒരു കാലത്ത് ബാഡ്മിന്റൺണിൽ ലോക ചാമ്പ്യൻഷിപ്പിന് തുല്യമായി പരിഗണിക്കപ്പെട്ടു പോന്നിരുന്ന ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ മെഡലണിയുന്ന ആദ്യ മലയാളിയെന്ന ചരിത്ര
നേട്ടത്തിലേക്ക് ചുവടുപ്പിച്ചിരിക്കുകയാണ് ചെറുപുഴ പുളിങ്ങോം സ്വദേശിനിയായ ട്രീസ ജോളി എന്ന 18 കാരി.
വനിതാ ഡബിൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിലെത്തി. സെമിയിൽ തോറ്റാലും വെങ്കലം ലഭിക്കും.
ഇന്നലെ ദേശീയ കോച്ചും ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ 2001ലെ സിംഗിൾസ് ജേതാവുമായ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദിനൊപ്പം വനിതാ ഡബിൾസിലാണീ ചരിത്ര നേട്ടം കുറിച്ചത്.
ആൾ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ ലീ ഷോഹീ - ലിൻ സിയൂ ചാൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട
പോരാട്ടത്തിൽ 14-21, 22-20, 21-15 നാണ് ക്വാർട്ടറിൽ അട്ടിമറിച്ച്
ട്രീസയും ഗായത്രിയും സെമിഫൈനലിലേക്ക് പ്രവേശിച്ചത്.
ആദ്യ ഗെയിം കൈവിട്ടുപോയശേഷം തിരിച്ചടിച്ചു നേടിയാണ് തങ്ങളെക്കാൾ
അന്താരാഷ്ട്ര പരിചയം ഏറെയുള്ള
കൊറിയക്കാരെ ഇന്ത്യൻ കൗമാരക്കാർ വീഴ്ത്തിയത്. ഇന്നാണ് സെമിഫൈനൽ മത്സരങ്ങൾ.
കണ്ണൂർ ജില്ലയിലെ ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പരിശീലകനായിരുന്ന ജോളി മാത്യുവിന്റെയും ഡെയ്സിയുടെയും മകളാണ് ട്രീസ.
Post a Comment