ആലക്കോട്: നിരവധി ദേശീയ താരങ്ങൾ വളർന്നുവന്ന ആലക്കോട്ട് 20 വർഷങ്ങൾക്കുശേഷം വോളിബോൾ ചാന്പ്യൻഷിപ്പ് തിരിച്ചെത്തുന്നു. 19 ന് ഗ്രാമപഞ്ചായത്ത് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് പുരുഷ, വനിതാ വോളിബോൾ ടൂർണമെന്റും കുട്ടികളുടെ പ്രദർശന മത്സരവും നടക്കുക. ആലക്കോട് കേന്ദ്രമായി കുട്ടികൾക്കുവേണ്ടി വോളിബോൾ അക്കാഡമിയും പരിശീലനവും തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ടിഎംടിസി സ്പോർട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചാന്പ്യൻഷിപ്പ്.
പുരുഷവിഭാഗത്തിൽ സായി സെന്റർ കോഴിക്കോട്, എംആർസി ഇരിട്ടി, പാരഡൈസ് പരപ്പ (എംഇജി ബാംഗളൂരു), ടിഎംടിസി സ്പോർട്സ് ഫൗണ്ടേഷൻ (കർണാടക ടീം) എന്നീ ടീമുകളും വനിതാവിഭാഗത്തിൽ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജ്, റെഡ് സ്റ്റാർ പേരൂൽ, കുട്ടികളുടെ വിഭാഗത്തിൽ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശ്രീകണ്ഠപുരം, നിർമല ഹയർ സെക്കൻഡറി സ്കൂൾ ചെന്പേരി എന്നീ ടീമുകളും പങ്കെടുക്കും. വിവിധ ടീമുകളിലായി പ്രഫഷണൽ താരങ്ങൾ പങ്കെടുക്കും.
വോളിബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. സജീവ് ജോസഫ് എംഎൽഎ, ധ്യാൻചന്ദ് പുരസ്കാര ജേതാവും ടിഎംടിസി സ്പോർട്സ് അഡ്വൈസറുമായ കെ.സി. ലേഖ, ചെയർമാൻ എ.ജി. സരീഝ്, ജില്ലാ പഞ്ചായത്ത് മെംബർ ടി.സി. പ്രിയ, തോമസ് വെക്കത്താനം, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൈസ് പ്രസിഡന്റ് പി.സി. ആയിഷ, പഞ്ചായത്ത് മെന്പർ സാബു, ഒ.യു. സത്താർ എന്നിവർ പങ്കെടുത്തു.
Post a Comment