മോസ്കോ: യുക്രെയ്നിൽ കൂടുതൽ സ്ഥലങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന.
തിങ്കളാഴ്ച ഇന്ത്യൻ സമയം 12.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. യുദ്ധം രൂക്ഷമായ കീവ്, കാർക്കീവ്, മരിയുപോൾ, സുമി എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം, വെടിനിർത്തൽ എന്നുവരെയാണെന്ന് വ്യക്തമല്ല.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കം എളുപ്പമാകും. കഴിഞ്ഞ ദിവസം മരിയുപോളിൽ വെടിനിർത്തലിനിടെയും ആക്രമണം നടന്നിരുന്നു.
Post a Comment