കണ്ണൂര്‍: സംസ്ഥാന യുവജന കമ്മീഷന് കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഈ മാസം 19 ന് കണ്ണൂര്‍ എസ്എന്‍ കോളജില്‍ കരിയര്‍ എക്സ്പോ എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് യുവജന കമ്മീഷന് അംഗങ്ങളായ കെ.പി.ഷജീറ, റെനീഷ് മാത്യു പുതുപ്പറമ്ബില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് രാമചന്ദ്രന് കടന്നപ്പള്ളി എംഎല് എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30 ന് സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.അഭ്യസ്ത വിദ്യരായ ആയിരത്തോളം പേര്‍ക്ക് മേളയിലൂടെ തൊഴില്‍ ലഭ്യമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇതുവരെ ഐ ടി കമ്ബനികള്‍ ഉള്‍പ്പെടെ നാല്‍പ്പത് കമ്ബനികള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ tthp://skyc jobs.kerala.gov.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972707610, 6282 942066 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ രമേശന് കുനിയില്‍, എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.അജയകുമാര്‍, ഷസ്ന ശശിധരന് എന്നിവരും പങ്കെടുത്തു.
Post a Comment