വധഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
ഇതിനിടെ വധഗൂഢാലോചനാ കേസില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് . ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കര്‍ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍, നാളെ ഹാജരാകണോ എന്നതില്‍ ഇതുവരെ സായ് ശങ്കര്‍ തീരുമാനം എടുത്തിട്ടില്ല.
Post a Comment