തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വേനലിനെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളമുണ്ട്. ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളില്‍ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ അത് കൂടുതല്‍ ഗുണകരമാവും. ഹൈഡ്രല്‍ പ്രൊജക്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പീക്ക് അവറില്‍ 3000 മെഗാവാള്‍ട്ടിന്റെ കുറവാണ് ഉള്ളത്. അതിനാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ 198 മെഗാവാള്‍ട്ടന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ സോളാറടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാല്‍ പവര്‍ക്കെട്ടിന്റെ ആവശ്യമുണ്ടാവില്ലെന്നാണ്
Post a Comment