കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക പരിശീലന വകുപിന്‍്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ.ഐ.ടി.ഐയില്‍ ജില്ലാ തൊഴില്‍ മേള സ്പെക്‌ട്രം - 2022 എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി MLA ഇന്ന് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 11ന് 9 മണി മുതല്‍ നടക്കുന്ന തൊഴില്‍ മേളയില്‍ ജില്ലയിലെ 10 സര്‍ക്കാര്‍ ഐ.ടി.ഐകളിലും സ്വകാര്യ ഐ.ടി.ഐയിലും പഠിച്ചിറങ്ങിയവര്‍ക്ക് പ്രയോജനം ലഭിക്കും. 11ന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ ആര്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
ഉല്‍പാദന- സേവന മേഖലകളിലെ കേരളത്തിനകത്തും പുറത്തുമുള്ള 60 ഓളം പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ 800 ഒഴിവുകളാണ് നിലവില്‍ തൊഴില്‍ മേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post a Comment