സജീവ് ജോസഫ് എം.എൽ.എ.യുടെ ‘ദിശാ ദർശൻ’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള സെലക്‌ഷൻ ട്രയൽസ് ഞായറാഴ്ച പൈസക്കരി ദേവമാതാ ഗ്രൗണ്ടിൽ നടക്കും. 12, 13, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. രാവിലെ എട്ടിന് രജിസ്ട്രേഷൻ തുടങ്ങും.
പി.ടി. ഉഷയ്ക്ക് പൈസക്കരി ദേവമാതാ ഹൈസ്കൂൾ മാനേജർ ഫാ. സിബി പാലാക്കുഴിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ബയോഡാറ്റാ, വയസ്സ് തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവയുമായി രാവിലെ എട്ടിന് പൈസക്കരി ദേവമാതാ ഗ്രൗണ്ടിലെത്തണമെന്ന് സംഘടകസമിതി കൺവീനർ ബിജു അഗസ്റ്റിൻ അറിയിച്ചു.
Post a Comment