കണ്ണൂർ: ദേശീയ പൾസ് പോളിയോ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുമെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. എം.പ്രീത പത്രസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചു വയസിന് താഴെയുള്ള 1,82,052 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള 1360 കുഞ്ഞുങ്ങൾക്കും പോളിയോ വാക്സിൻ നൽകും. ജില്ലയിൽ പോളിയോ വാക്സിൻ നൽകാനായി 1880 ബൂത്തുകൾ സജ്ജമാക്കും. 48 ട്രാൻസിറ്റ് ബൂത്തുകൾ, 98 മൊബൈൽ ബൂത്തുകൾ എന്നിവയുണ്ടാകും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ലക്ഷ്യമിട്ടതിന്റെ 94.90 ശതമാനം പേർക്കും വാക്സിൻ നൽകിയിരുന്നു. പത്രസമ്മേളനത്തിൽ ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ബി. സന്തോഷും പങ്കെടുത്തു.
Post a Comment