10:30 ക്ക് മോദി പുടിനുമായി സംസാരിക്കും
റഷ്യ-ഉക്രൈൻ യുദ്ധപശ്ചാത്തലത്തിൽ നിർണായക നീക്കവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഇന്ന് രാത്രി 10.30 ക്ക് ആശയ വിനിമയം നടത്തും. ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ മോദി സംസാരിക്കും. ഉക്രൈൻ ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് റഷ്യയെ മോദി അറിയിക്കും. വിഷയത്തിൽ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് ഉക്രൈൻ ആവശ്യപ്പെട്ടിരുന്നു.
ഉക്രൈനും റഷ്യയും തമ്മിലുള്ള ആക്രമണം തുടരുന്ന സാഹചചര്യത്തിൽ അതിർത്തികളിലേക്ക് ഇന്ത്യൻ സംഘം എത്തുന്നു. ഉക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രത്യേക സംഘങ്ങളെ അയച്ചത്. ഹംഗറി, പോളണ്ട്, സ്ലോവാകിയ, റൊമാനിയ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സംഘങ്ങളെ അയച്ചത്. അതിർത്തി രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനാണ് ശ്രമം.
Post a Comment