റഷ്യ-ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സംസാരിച്ചു. ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ മോദി സംസാരിച്ചു. ഇന്ത്യക്കാരുടെ വിഷയത്തിൽ ആശങ്ക വേണ്ടെന്നും യാതൊരു ആപത്തും ഉണ്ടാകില്ലെന്നും പുടിൻ മറുപടി നൽകിയതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ റഷ്യയെ അറിയിച്ചു.
Post a Comment