ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി:രണ്ടുവയസുകാരൻ വെന്റിലേറ്ററില്‍; നിഷേധിച്ച്‌ ആശുപത്രി


കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി .എരമം സ്വദേശിയായ രണ്ടുവയസുകാരൻ നിലവില്‍ വെന്റിലേറ്ററിലാണ്.കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയില്‍ എത്തിയതാണ് കുട്ടി.
മുറിവ് തുന്നുന്നതിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്നും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതെന്ന് കുടുംബം പറയുന്നു.ആശുപത്രിയില്‍ നിന്ന് വലിയ അളവില്‍ അനസ്‌തേഷ്യ നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാല്‍ ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച്‌ ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തി. അനസ്‌തേഷ്യ ഏത് ഡോസില്‍ നല്‍കിയാലും റിസ്‌കുണ്ടെന്നും, അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നല്‍കുകയും ചെയ്തു എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്

Post a Comment

Previous Post Next Post