തളിപറമ്പിൽ ചിപ്സ് നിർമ്മാണ ശാലയിൽ തീപ്പിടിത്തം: ഫയർ ഫോഴ്സ് തീ അണച്ചു



തളിപ്പറമ്പ്: ചിപ്‌സ് നിര്‍മ്മാണശാലക്ക് തീപിടിച്ചു, വ്യാപാരിയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
ഇന്നലെ രാത്രി പത്തരയോടെയാണ് തളിപ്പറമ്പ് പുഷ്പഗിരിക്ക് സമീപം മണാട്ടി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കായ്ക്കാരന്‍ ചിപ്‌സ് ആന്റ് സ്വീറ്റ് സ്റ്റാളിന് തീപിടിച്ചത്.
കടപൂട്ടി വീട്ടിലേക്ക് പോകവെ തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗം കെ.വി.ടി.ഗഫൂര്‍ തീ പിടിക്കുന്നത് കാണുകയായിരുന്നു.
ഉടന്‍ തന്നെ പ്രസിഡന്റ് കെ.എസ്.റിയാസിനെ വിവരമറിയിക്കുകയും അദ്ദേഹം ഫയര്‍ഫോഴ്‌സിനെ വിളിക്കുകയമായിരുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫയര്‍ഫോഴ്‌സ് കുതിച്ചെത്തുകയും നാട്ടുകാരും വ്യാപാരികളും യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആളപായമോ വലിയ നഷ്ടമോ ഇല്ലാതെ തീ അണക്കാന്‍ സാധിച്ചു.
സ്റ്റാളിന്റെ അടുപ്പും സ്റ്റോക്ക് ചെയ്തിരിക്കുന്ന ചിപ്‌സ്, ഓയില്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയും കത്തി നശിച്ചു.
കുറച്ചുകൂടി വൈകിയിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.

Post a Comment

Previous Post Next Post