അടി തിരിച്ചടി... നാടകീയത....., ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഗോണ്‍സാലോ റാമോസ്; ക്രൊയേഷ്യയെ കീഴടക്കി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ആവേശം നിറഞ്ഞു നിന്ന നോക്കൗട്ട് പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2-1 ന് തകര്‍ത്ത് പോര്‍ച്ചുഗല്‍.മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്‍റെ മടങ്ങിവരവ്. പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്പെയിനെ നേരിടും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗൊണ്‍സാലോ റാമോസുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. 53-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍മാരുടെ ശ്രദ്ധ വഴുതിയത് മുതലെടുത്ത് പെരിസിച്ച്‌ നടത്തിയ ക്ലിനിക്കല്‍ ഫിനിഷ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു.
ബോക്സിനുള്ളിലേക്ക് വന്ന പന്ത് അതിവിദഗ്ധമായാണ് പെരിസിച്ച്‌ വലയിലാക്കിയത്.

Post a Comment

Previous Post Next Post